എല്ലാം തീരുമാനിച്ചത് മന്ത്രിസഭായോഗത്തിൽ; എന്നിട്ടും പി ണറായി സർക്കാരിന്ഇരട്ടത്താപ്പ്

Spread the love

കൊച്ചി ∙ ഇടതുസര്‍ക്കാര്‍ പറയുന്നതും
പ്രവര്‍ത്തിക്കുന്നതും രണ്ടെന്നതിന്തെളിവ്. പരിസ്ഥിതി
ലോല മേഖല ഒരു കി ലോമീറ്ററായി നിര്‍ണയിച്ച
സുപ്രീം കോടതി വി ധിക്കെതിരെഅപ്പീ ല്‍ പോവുമെന്നപറയുന്നഅതേ സര്‍ക്കാര്‍, രണ്ടുവര്‍ഷം മുന്‍പ്പരിധി ഒരു
കി ലോമീറ്ററായി നിര്‍ണയിച്ചതിന്റെ സുപ്രധാന രേഖ
മനോരമ ന്യൂസ്പുറത്തുവി ട്ടു . തീരുമാനിച്ചത്മന്ത്രിസഭാ
യോഗത്തിലാണെങ്കി ലും ഇതേക്കുറിച്ച്അറിയില്ലെന്ന
മട്ടിലാണ്മന്ത്രിമാരുള്‍പ്പെടെ ഇപ്പോഴത്തെപ്രതികരണം.
ഒന്നാം പി ണറായി വി ജയൻ സര്‍ക്കാര്‍, 2019 ഒക്ടോബര്‍
23ന്ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്നിര്‍ണായക
തീരുമാനമെടുത്തത്. സംരക്ഷി ത വനപ്രദേശങ്ങള്‍ക്ക്
ചുറ്റുമുള്ളഒരു കി ലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല
പ്രദേശമായി പ്രഖ്യാ പി ക്കും. സംസ്ഥാനത്ത്
ആവര്‍ത്തിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളുടെ
പശ്ചാത്തലത്തിലാണ്തീരുമാനമെന്നും ഉത്തരവി ല്‍
വ്യ ക്തമാക്കുന്നു. എന്നാല്‍ഈതീരുമാനം മറച്ചുവച്ചാണ്
വന്യജീ വി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും
ചുറ്റും ഒരു കി ലോമീറ്റര്‍ വീ തിയിലെങ്കി ലും
പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി
നിര്‍ദേശത്തിനെതിരെഅപ്പീ ല്‍ പോകാന്‍ സര്‍ക്കാര്‍
ഒരുങ്ങുന്നത്.മലയോര മേഖലയിലെ ജനങ്ങള്‍ക്കുണ്ടായആശങ്കകളില്‍
ജനങ്ങള്‍ക്കൊപ്പമാണ്സര്‍ക്കാരെന്ന്പറയുന്നത്
എന്തടിസ്ഥാനത്തിലാണെന്നാണ്കര്‍ഷകരുടെ ചോദ്യം.
നിയമസഭയില്‍ പ്രത്യേക ബി ല്‍ പാസാക്കി മാത്രമേ
സുപ്രീം കോടതി ഉത്തരവ്മറികടക്കാന്‍ കഴിയൂ.
പരിസ്ഥിതിലോല മേഖല ഉത്തരവി ല്‍ വനംപരിസ്ഥിതി
മന്ത്രാലയത്തിന്റെയും എംപവേര്‍ഡ്കമ്മിറ്റിയുടെയും
ക്ലി യറന്‍സ്വാങ്ങി മുന്നോട്ട്പോകാന്‍ ശ്രമിക്കുമെന്ന
സര്‍ക്കാര്‍ വാദത്തിനും മന്ത്രിസഭായോഗ തീരുമാനം
തടസ്സമാകും. സംസ്ഥാനത്തു കഴിഞ്ഞകാലങ്ങളിലുണ്ടായപ്രകൃതിദുരന്തങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമെസുപ്രീം കോടതിയും കേന്ദ്ര വനം പരിസ്ഥിതമന്ത്രാലയവുമെല്ലാംഈവി ഷയത്തില്‍ ഇനിഅന്തിമനിലപാട്എടുക്കൂ.

Leave a Reply

Your email address will not be published. Required fields are marked *