‘ചാരായക്കുപ്പി ക്കു ‘ഗംഗാജലം’ എന്നലേബൽ ഒട്ടിക്കുന്നതു പോലെ; ഇത് ജനത്തിന്റെ മധുരച്ചൂരൽ’

Spread the love

ഫ്രാൻസിൽഅപ്പം ചോദിച്ചു തെരുവി ൽഅലറിക്കരഞ്ഞ
സ്ത്രീകളോടു കേക്ക്തിന്നാൻ പറഞ്ഞരാജ്ഞിയുടെ
മനസ്സ്ഭരണാധികാരിക്കുണ്ടായാൽ ജനം പ്രാകി
കുത്തും. അതാണു തൃക്കാക്കരയിലെഅമ്പരപ്പി ക്കുന്ന
ഭൂരിപക്ഷം. രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷി കത്തിൽ
സർക്കാരിന്റെ ഫുൾ എ പ്ലസ്പ്രോഗ്രസ്റിപ്പോർട്ടിനു
ജനം നൽകി യ മധുരച്ചൂരൽ പ്രയോഗമാണിത്.
ഇടതുപക്ഷത്തിന്റെ ലേബലി ൽ ഇടതുപക്ഷവി രുദ്ധത
വി ളമ്പുന്നതു ചാരായക്കുപ്പി ക്കു ‘ഗംഗാജലം’ എന്ന
ലേബൽ ഒട്ടിക്കുന്നതു പോലെ കുറ്റകരമാണ്. അതു ജനം
തിരിച്ചറിഞ്ഞു. സ്ഥാനാർഥിനിർണയം മുതൽഅതു
പ്രകടമായി. കോൺഗ്രസ്ചെ യ്യുന്ന പണി സിപി എം ചെ യ്തു
തുടങ്ങി. ക്രൈസ്തവസ്ത സ്ഥാപനത്തിൽ പുരോഹിതന്റെ
സാന്നിധ്യത്തിലായിരുന്നു പാർട്ടിസ്ഥാനാർഥിയുടെ
ആദ്യ രംഗപ്രവേശം. അതിനു കാവൽ നിന്നതു രണ്ടു
സെക്രട്ടേറിയറ്റ്അംഗങ്ങളായിരുന്നു.
കെ.വി .തോമസിനെ ചുവപ്പ്പുതപ്പി ച്ചു തിരഞ്ഞെടുപ്പു കൺവൻഷനിൽ പങ്കെടുപ്പി ച്ചു. കാലുമാറിയ
എൻ.കെ.പ്രേമചന്ദ്രനെ പരനാറിയെന്നു വി ളിച്ച
മുഖ്യ മന്ത്രി കാലുമാറിയ തോമസിനെ തോളിലേറ്റി.
പി ണറായിയുടെ സ്മേരത്തിൽ ബക്കറ്റ്വെള്ളം പോലും
തിരയാവുമെന്നഅദ്ഭുതം കണ്ട്വി ശദീകരണ
വി ശാരദന്മാർകൈകൂപ്പി നിന്നു.
മുൻപൊരു തിരഞ്ഞെടുപ്പു വേദിയിലേക്കു
മുഖ്യ മന്ത്രിയായിരുന്ന വി .എസ്.അച്യു താനന്ദൻ
കയറിച്ചെന്നപ്പോൾ കസേരയിൽഅമർന്നിരുന്ന പാർട്ടി
സെക്രട്ടറി പി ണറായി വി ജയൻ, അബ്ദുൽ നാസർ
മഅദനിയെ സ്റ്റേജിൽ എഴുന്നേറ്റുനിന്നു സ്വീ കരിച്ചതിൽ
കേരളത്തിന്റെ ഇടതുപക്ഷഹൃദയം വി ങ്ങിയിരുന്നു. എല്ലാ വി ങ്ങലുകളിലും ഓരോ ഗദ്ഗദ സന്ദേശമുണ്ട്.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ധാർമികത
ചോർന്നുപോകുമ്പോൾ ‘ അതുക്കും മേലെ’ ഉയർന്ന
വി ജയങ്ങൾ പരിഹാസരാജാവാക്കുകയാണോ?

Leave a Reply

Your email address will not be published. Required fields are marked *