ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷിയോക് നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു

Spread the love

ന്യൂഡൽഹി∙ ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷിയോക് നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് (41) മരിച്ചത്.ഇന്ത്യ – പാക്ക് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷിയോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇന്ന്(വെള്ളി) രാവിലെ ഒൻപതിനാണു സംഭവം.

റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *