ചങ്ങനാശേരി തൃക്കൊടിത്താനത്ത് ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Spread the love

ചങ്ങനാശേരി തൃക്കൊടിത്താനത്ത് ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചങ്ങനാശേരി മാമ്മൂട് നടയ്ക്കൽ പാടം മണലിൽ ഹൗസിൽ റോൺ ജോൺസൺ (18 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെ ചങ്ങനാശേരി ഡീലക്സ് പടിയിലായിരുന്നു അപകടം. കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബൈക്കും , ഓടിച്ചിരുന്ന യുവാവും ബസിനടിയിലേയ്ക്ക് കയറി പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ പുറത്ത് എടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *