കേരളത്തിൽ കുറയേണ്ടത് 10.41 രൂപ, കുറഞ്ഞത് 9.50 രൂപ മാത്രം; കാരണമറിയാതെ ഡീലർമാർ
തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ എക്സൈസ്നികുതി
കുറച്ചതിനെ തുടർന്ന്കേരളത്തിൽ പെട്രോള്‍ വി ലയില്‍
ആകെ 10 രൂപ 41 പൈസ കുറയേണ്ടതാണെങ്കി ലും
കുറഞ്ഞത്ഒമ്പതര രൂപ മാത്രം. കേന്ദ്രസര്‍ക്കാര്‍
പെട്രോളിന്‍റെ എക്സൈസ്നികുതി എട്ടു രൂപയാണ്
കുറച്ചത്. ആനുപാതികമായി സംസ്ഥാനത്ത് 2 രൂപ 41
പൈസയും കുറഞ്ഞു. എന്നാൽ കുറയേണ്ടതുകയിൽ
ഒരു രൂപയോളം വ്യ ത്യാസം വന്നതിന്റെ കാരണം
വ്യ ക്തമാക്കാന്‍ ഡീലര്‍മാര്‍ക്കും സാധിക്കുന്നില്ല. എണ്ണക്കമ്പനികളാണ്ഇക്കാര്യം വി ശദീകരിക്കേണ്ടതെന്നാണ്അവർ പറയുന്നത്.
അതേസമയം, പെട്രോളിന്റെയും ഡീസലി ന്റെയും വാറ്റ്
നികുതി കുറച്ച്മഹാരാഷ്ട്ര സർക്കാർ. ഇതോടെ
മഹാരാഷ്ട്രയിൽ പെട്രോൾ ലീ റ്ററിന് 2.08 രൂപയും ഡീസൽ ലീ റ്ററിന് 1.44 രൂപയും കുറയും. എന്നാൽ കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന്ധനമന്ത്രി
കെ.എന്‍.ബാലഗോപാല്‍ വ്യ ക്തമാക്കി.
‘ഇടതുസര്‍ക്കാര്‍ ഇതുവരെ നികുതി കൂട്ടിയിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ 30 രൂപ കൂട്ടിയിട്ട്ഇപ്പോള്‍ എട്ടു രൂപ
കുറച്ചത്വലി യ ഡിസ്കൗ ണ്ടായി കാണരുത്. ഉമ്മന്‍ചാണ്ടി
മുഖ്യ മന്ത്രിയായിരിക്കെപലതവണ നികുതി
കൂട്ടിയശേഷമാണ്മൂന്നോ-നാലോ തവണ നികുതി
കുറച്ചതെന്നു പ്രതിപക്ഷം മറക്കരുത്.’- ബാലഗോപാൽ
പറഞ്ഞു.
ഇന്ധനനികുതിയില്‍ നിന്നുള്ളഅധിക വരുമാനം
സംസ്ഥാനം വേണ്ടെന്നുവയ്ക്കണമെന്ന്പ്രതിപക്ഷം
ആവശ്യപ്പെട്ടു . ഇടതുസര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പി ക്കാനാണെന്ന് പ്രതിപക്ഷനേതാവ്വി .ഡി.സതീശൻ പറഞ്ഞു. ഇന്ധനനികുതി വര്‍ധനയിലൂടെ നാലുകൊല്ലം കൊണ്ട് ആറായിരം കോടിയാണ്അധികവരുമാനം
നേടിയതെന്നും സതീശൻ പറഞ്ഞു.