തൃക്കാക്കരയിൽ മുന്നണികളെ പിന്തുണക്കേണ്ടെന്ന ട്വന്റി – ട്വന്റി, ആം ആദ്മി പാർട്ടികളുടെ തീരുമാനം സ്വാഗതം ചെയ്ത് യു ഡി എഫും എൽ ഡി എഫും
കൊച്ചി: തൃക്കാക്കരയിൽ മുന്നണികളെ പിന്തുണക്കേണ്ടെന്ന ട്വന്റി – ട്വന്റി, ആം ആദ്മി പാർട്ടികളുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരു പാർട്ടികളും ചേർന്ന ജനക്ഷേമ മുന്നണിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. തൃക്കാക്കരയിൽ മത്സരിക്കാതിരുന്ന അവരുടെ തീരുമാനത്തെ മാത്രമാണ് താൻ നേരത്തെ സ്വാഗതം ചെയ്തത്. ഈ പാർട്ടികളുടെ പിന്തുണക്ക് വേണ്ടി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫീന് അനുകൂലമാകും. സർക്കാർ വിരുദ്ധ വോട്ട് യു ഡി എഫിലേക് വരുമെന്നും വിഡി സതീശൻ പ്രതീക്ഷ പങ്കുവെച്ചു.
തൃക്കാക്കരയിൽ ആർക്കും പരസ്യ പിന്തുണയില്ലെന്ന ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതം ചെയ്ത് എൻഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.