തലച്ചോറില്‍ ചി പ്പ്; രോഗങ്ങളെ ഇല്ലാതാക്കും! പ്രതീക്ഷയർപ്പി ച്ച് ശാസ്ത്ര ലോകം.
ഏറ്റവും സങ്കീ ര്‍ണ നിര്‍മിതികളിലൊന്നാണ്മനുഷ്യ മസ്തി ഷ്കം. ഇന്നും മുഴുവനായി പി ടികി ട്ടിയിട്ടില്ലാത്തതലച്ചോറില്‍ വലി യ ഇടപെടല്‍
നടത്താനാകുമോ എന്ന പരീക്ഷണങ്ങളിലാണ്ന്യൂറോസയന്‍സ്.
പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ്എന്ന തുടര്‍ച്ചയായി ചെ വി യില്‍
മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥന്യൂറലി ങ്ക്വഴി ഭേദമാക്കാനാകുമെന്ന്
അവകാശപ്പെട്ടിരിക്കുകയാണ്ഇലോണ്‍ മസ്ക്. മസ്തി ഷ്കത്തില്‍ആകെ 85 ബി ല്യ ണ്‍ ന്യൂറോണുകളും അവക്കിടയില്‍ 100 ട്രില്യ ണ്‍ ബന്ധങ്ങളുമുണ്ടെന്നാണ്കണക്കാക്കപ്പെടുന്നത്. ഇത്പ്രപഞ്ചത്തോട് ഉപമിക്കുകയാണെങ്കി ല്‍ക്ഷീ രപഥത്തിലെ 400 ബി ല്യ ണ്‍ നക്ഷത്രങ്ങള്‍ക്ക്
തുല്യ മാണ്എണ്ണത്തിലെന്ന്പറയേണ്ടി വരും.
ഇലോണ്‍ മസ്കി ന്റെ സ്റ്റാര്‍ട്ടപ്പ്കമ്പനിയായ ന്യൂറലി ങ്ക്കംപ്യൂ ട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്തെറ്റിക്
ഉപകരണം കണ്ടെത്തിയിട്ടു ണ്ട്. ഈചി പ്അഞ്ചുവര്‍ഷത്തിനകം ടിനിറ്റസ് ഭേദമാക്കാന്‍ സഹായിക്കുമെന്നാണ്മസ്ക്ട്വീ റ്റു ചെ യ്തി രിക്കുന്നത്.
∙ എന്താണ്ന്യൂറലി ങ്ക്?
ഒരു നാണയത്തിന്റെ വലുപ്പമുള്ള ചി പ്തലയോട്ടിക്കും തലച്ചോറിനും ഇടയില്‍
ശസ്ത്രക്രി യയിലൂടെസ്ഥാപി ക്കുകയാണ്ചെ യ്യുന്നത്. തലച്ചോറിലെ ന്യൂറോണുകളുമായി ഇതിന്റെ ആയിരക്കണക്കിന്നാരുകള്‍ നേരിട്ട്
ബന്ധിപ്പി ച്ചി രിക്കും. തലമുടിയുടെ നാലി ലൊന്ന്കനം മാത്രമാണ്ഓരോ നാരിനും ഉള്ളത്.
തലച്ചോറില്‍ ഘടിപ്പി ച്ചഈഉപകരണം പുറത്തുള്ള കംപ്യൂ ട്ടറുമായി ബ്ലൂടൂത്ത്
സാങ്കേതികവി ദ്യയിലൂടെ ബന്ധിപ്പി ക്കും. നാഡികളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പരിഹരിക്കാന്‍ ന്യൂറലി ങ്ക്ഉപകരണങ്ങള്‍ സഹായിക്കുമെന്നാണ്
പ്രതീക്ഷ. മറവി രോഗം, നട്ടെല്ലി നുണ്ടാകുന്ന ആഘാതത്തെതുടര്‍ന്ന്അരക്കു
താഴെ തളരുന്ന അവസ്ഥ, കൈകാലുകള്‍ തളര്‍ന്ന അവസ്ഥ, അപസ്മാ രം എന്നിവയ്ക്ക്ഇതുവഴി പരിഹാരമാകുമെന്നും ഇലോണ്‍ മസ്ക്
അവകാശപ്പെട്ടിരുന്നു.
∙ മസ്കി ന്റെ അവകാശവാദം
2016ല്‍ ന്യൂറലി ങ്ക്ആരംഭിച്ചപ്പോള്‍ മുതല്‍ ന്യൂറോസയന്‍സില്‍
അതിവി ദഗ്ധരാ ഗ്ധ യവരുടെ സേവനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിയിരുന്നു. ടിനിറ്റസ് 2027 ആകുമ്പോഴേക്കും പരിഹരിക്കാനുള്ള മാര്‍ഗം
കണ്ടെത്തുമെന്നാണ്മസ്കി ന്റെ അവകാശവാദം. ചെ വി യില്‍ തുടര്‍ച്ചയായി മുഴക്കം കേള്‍ക്കുന്ന രോഗാവസ്ഥയാണിത്. പ്രായമായവരില്‍ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണിത്.
ഉള്‍ചെ വി യിലെ തലച്ചോറുമായി ബന്ധിപ്പി ക്കുന്ന വെസ്റ്റിബുലോകോക്ലി യര്‍ നെര്‍വ്എന്ന ഞരമ്പി ന്തകരാറ്സംഭവി ക്കുന്നതാണ്ഇതിന്കാരണമാവുന്നത്.
ഉറക്കെയുള്ള ശബ്ദം, പരുക്കുകള്‍, രക്തയോട്ടത്തിലുണ്ടാവുന്ന തകരാറുകള്‍
എന്നിവയെല്ലാം ടിനിറ്റസിന്കാരണമാകാറുണ്ട്. നിലവി ല്‍ഈഅസുഖത്തിന് ഫലപ്രദമായ ചി കി ത്സയില്ല.
∙ മസ്കി ന്റെ അവകാശവാദം വി ശ്വസിക്കാമോ?
ഒറ്റ നോട്ടത്തില്‍ വീ മ്പു പറച്ചി ലായും നടക്കാത്തകാര്യമായുമൊക്കെ
തോന്നുമെങ്കി ലും ഇതിന്പി ന്നിലെ ശാസ്ത്ര സാധ്യത
തളളിക്കളയാനാവുന്നതല്ല. 1960കള്‍ മുതല്‍ തന്നെ ന്യൂറല്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍ മനുഷ്യ ര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടു ണ്ട്. കേള്‍വി തകരാര്‍
പരിഹരിക്കുന്നതിനായുള്ള കോക്ലി യര്‍ ഇംപ്ലാന്റുകളായിരുന്നു ഇതില്‍
തുടക്കത്തിലേത്. വര്‍ഷം 60 പി ന്നിട്ടതോടെ വലി യ മാറ്റങ്ങള്‍ ഇത്തരം ഇംപ്ലാന്റുകളില്‍ ഉണ്ടായിട്ടു മുണ്ട്.
ടിനിറ്റസിന്ചി കി ത്സിക്കാന്‍ വേണ്ട സാധ്യതഈചി കി ത്സാ മേഖലയിലുണ്ടെന്ന് തന്നെയാണ്വലി യ ശതമാനം ന്യൂറോസയന്റിസ്റ്റുകളും കരുതുന്നത്. ഒസിഡി
അഥവാ ഒബ്സെസീവ്കംപള്‍സീവ്ഡിസോഡറും തലച്ചോറിലെ തകരാറുകളും ഓട്ടിസവുമെല്ലാം പരിഹരിക്കാന്‍ ന്യൂറോലി ങ്കി ന് സാധിക്കുമെന്നാണ്പ്രതീക്ഷി ക്കുന്നത്. ന്യൂറോസയന്റിസ്റ്റുകളുടെ ശാസ്ത്ര
ഭാവി യിലുള്ള ശുഭപ്രതീക്ഷയായും മസ്കി ന്റെ അവകാശവാദത്തെകരുത
∙ മുന്‍കരുതല്‍ വേണം
ന്യൂറലി ങ്കി നെ ക്ലാസ് III മെഡിക്കല്‍ ഉപകരണമായാണ്എഫ്ഡി എ കരുതുന്നത്.
വൈദ്യശാസ്ത്ര ഉപകരണമെന്ന നിലയില്‍ ഏറ്റവും അപകടസാധ്യതയുളവി ഭാഗമാണിത്. എഫ്ഡി എയുടെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലി ച്ചാല്‍
മാത്രമേ ന്യൂറലി ങ്കി ന്മനുഷ്യ രില്‍ പരീക്ഷി ക്കാനുള്ള അനുമതിലഭിക്കുകയുള്ളൂ. മറ്റു ജീ വജാലങ്ങളിലുള്ള വി ശദമായ പരീക്ഷണങ്ങളിലൂടെ
അപകടരഹിതമാണെന്ന്ഉറപ്പി ച്ചാല്‍ മാത്രമേ മനുഷ്യ രില്‍ ന്യൂറലി ങ്ക്ചി പ്പുകള്‍
പരീക്ഷി ക്കാനാവൂ. ന്യൂറലി ങ്ക്പരീക്ഷണങ്ങളെ തുടര്‍ന്ന്ചി ല കുരങ്ങുകള്‍
ചത്തുപോയതും വി വാദമായിരുന്നു. മൃഗ സംരക്ഷണ ഏജന്‍സികളും സംഘടനകളും ന്യൂറലി ങ്ക്പരീക്ഷണങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
ഇതൊക്കെ വി രല്‍ ചൂണ്ടുന്നത്മനുഷ്യ നില്‍ ന്യൂറലി ങ്ക്പരീക്ഷണങ്ങള്‍ക്ക് കടമ്പകള്‍ ഏറെയുണ്ടെന്നാണ്.
മതിഭ്രമം പോലുള്ള മാനസിക രോഗങ്ങള്‍ക്ക്ന്യൂറലി ങ്ക്പരീക്ഷണങ്ങള്‍ വഴിവെച്ചേക്കുമോ എന്നആശങ്കയുമുണ്ട്. എന്തെങ്കി ലും തകരാര്‍ സംഭവി ച്ചാല്‍ ഈഉപകരണത്തില്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടത്എങ്ങനെയെന്ന ചോദ്യത്തിനും തലച്ചോറില്‍ പരുക്കിന്സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും വ്യ ക്തമായ ഉത്തരം ലഭിച്ചി ട്ടില.