കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കോട്ടയം- ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നലെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരുശുറാം എക്സ്പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.