കേരളത്തിൽ ഇന്നും കനത്ത മഴ. പലജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കോട്ടയം :കേരളത്തിൽ ഇന്നും കനത്ത മഴ. പലജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി, കൊല്ലം , ആലപ്പുഴ , കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നി ജില്ലകളിൽ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിനടിയിലായി. അതേസമയം കടൽ തീരത്ത് പോകുന്നതിൽ വിലക്കുണ്ട്. ശക്തമായ മഴ പെയ്യുന്ന നൽ ദുരുന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നല്കിട്ടുണ്ട്.ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചത്. കൊച്ചിയിലെ മിക്ക വീടുകളും വെള്ളക്കെട്ടിനടിയിലായി, നിലവിൽ റോഡുകൾ പൂർണമായും കാണാൻപറ്റാതെ അവ്സഥയാണ് ഉള്ളത്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. വടക്കൻ തമിഴ്നാടിന് മുകളിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് 21 വരെ കടൽ പ്രക്ഷുബ്ദ്ധമാകാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി.