ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി: കനത്തമഴ തുടരും; ഉരുൾപൊട്ടൽ മേഖലയിൽ ജാഗ്രത
തിരുവനന്തപുരം ∙ സംസ്ഥാനത്ത്വരും ദിവസങ്ങളിലും
കനത്തമഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രംഅറിയിച്ചു.
കേരളത്തിനു മുകളിലും സമീപത്തുമായി
ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വി ദർഭ വരെ
ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിന്റെ
ഫലമായാണിത്. ശക്തമായ കാറ്റിനും മിന്നലി നും
സാധ്യതയുണ്ട്.ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച്അലർട്ടും
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോഅലർട്ടും
പ്രഖ്യാ പി ച്ചി ട്ടു ണ്ട്.
കഴിഞ്ഞദിവസങ്ങളിൽ വലി യഅളവി ൽ മഴ ലഭിച്ച
പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ,
നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചി ൽ സാധ്യതയുള്ള
മലയോര പ്രദേശങ്ങൾ എന്നിവി ടങ്ങളിൽ
താമസിക്കുന്നവർഅതീവ ജാഗ്രത പാലി ക്കണമെന്നു
ദുരന്തനിവാരണഅതോറിറ്റിഅറിയിച്ചു. 21 വരെ കടൽ
പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ,
തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലി ക്കണം. കേരളലക്ഷദ്വീ പ്തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്.