നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിന് ഇന്ന് നിർണായ ക ദിനം. കോടതിയിൽ താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി അനുവ ദിച്ചാൽ ഇന്നു തന്നെ വിജയ് ബാബു നാട്ടിലെത്തും. ജാമ്യം കിട്ടിയാൽ മാത്രം നാട്ടിലെത്തിയാൽ മതിയെ ന്നാണു പ്രതിഭാഗത്തിന്റെ തീരുമാനം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കും.
കഴിഞ്ഞ മാസം 22നാണു നടിയുടെ പരാതിയിൽ നിർമ്മാതാവും നടനുമായ വിജയ്ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസ് ഒരു മാസത്തോ ളം അന്വേഷണം നടത്തി യിട്ടും വിജയ്ബാബുവിനെ പിടികൂടാൻ കഴിഞ്ഞില്ല. നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്. ഇതിന് പിന്നിലും പൊലീസിന്റെ സഹായം ഉണ്ടായിരുന്നുവെന്നാണ് ആക്ഷേപം.
അറസ്റ്റ് ഉറപ്പായതോടെ വിജയ്ബാബുവിനു രാജ്യം വിടാൻ പൊലീസ് ബോധപൂർവം അവസരം ഒരുക്കിയെന്നാണ് ആരോപണം. പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷി കളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു ശ്രമിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിലപാട് നിർണ്ണായകമാകും. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു വലിയ കുറ്റമാണ് ചെയ്തതെന്ന വിലയിരു ത്തൽ സജീവമാണ്. ഇന്റർപോളിനേയും വിജയ് ബാബു അനുകൂലമാക്കി. വാറണ്ട് ഇന്റർപോളിന് കിട്ടിയിട്ടും വിജയ് ബാബുവിനെ ദുബായിൽ നിന്ന് പിടിക്കാൻ അവർ തയ്യാറായില്ല.
തനിക്കെതിരായ പീഡന പരാതി കെട്ടിചമച്ചതാ ണെന്നും ബ്ലാക്ക് മെയിലിങ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തന്റെ കൈവശമുണ്ടെന്നും മുൻകൂർ ജാമ്യ ഹർജിയിൽ വിജയ് ബാബു പറയുന്നു. ജാമ്യഹർജി പരിഗണിക്കു മ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടു ത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഫേസ്ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതും പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരും. ദുബായിലാണ് വിജയ് ബാബു ഉള്ളതെന്നാണ് പൊലീസ് വിലയിരുത്തൽ.