റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി.
റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി.
പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്.
മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം റാപ്പർ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയും രംഗത്ത് വന്നിരുന്നു.
വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമർശം. ഇവിടുത്തെ പട്ടികജാതി, വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോയെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു.