ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.81 % വിജയം
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര് ഉപരിപഠനത്തിന് യോഗ്യരായി. വിജയശതമാനം 77.81% ആണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആണ് ഫലം പ്രഖ്യാപിച്ചത്. മുൻ വർഷങ്ങളേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം വിജയശതമാനം 78 .69 % ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടിയ ജില്ലാ എറണാകുളമാണ്. വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in, dhsekerala.gov.in, അല്ലെങ്കിൽ keralaresults.nic.in എന്നിവയിൽ നിന്ന് ഫലമറിയാം. ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.