കേരള ഡെമോക്രാറ്റിക് പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
ഭീകര വിരുദ്ധ സദസ്സ്
തിരുവനന്തപുരം : കേരള ഡെമോക്രാറ്റിക് പാർട്ടി
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി വെളിച്ചം തെളിയിച്ച്
ഭീകര വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണം മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണെന്ന് സംസ്ഥാന വർക്കിങ് പ്രസിഡൻറ്
കടകംപള്ളി സുകു ഭീകര വിരുദ്ധ സദസ്സ്
ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ശരൺ ജെ നായർ അധ്യക്ഷത വഹിച്ച
യോഗത്തിൽ സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകരപിള്ള, സംസ്ഥാന സെക്രട്ടറി പ്രകാശൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ്
അഡ്വക്കേറ്റ് സുജാ ലക്ഷ്മി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ
ഗോപാലകൃഷ്ണൻ നായർ, സിയാദ് കരീം, പനവൂർ ഹസൻ, ജനറൽ സെക്രട്ടറിമാരായ ക്ലിൻറ് ആർ.പി,
ആറ്റിങ്ങൽ ശശി, സുനിൽ വെട്ടൂർ, കോലി ചിറ രാജൻ, അരുൺ ചെറിയന്നൂര്, പോങ്ങനാട് ഷാജി,ചിറ്റൂർ ഉമ്മർ, റാഹില.S ബീവി, സുമ
തുടങ്ങിയ നേതാക്കൾ സംസാരിച്ചു