ലഹരിക്കെതിരെ യുവജനങ്ങൾ കർമ്മനിരതരാകണം : കേരള ഡമോക്രാറ്റിക് പാർട്ടി

Spread the love

ലഹരിക്കെതിരെ
യുവജനങ്ങൾ
കർമ്മനിരതരാകണം : കേരള ഡമോക്രാറ്റിക് പാർട്ടി

തിരുവനന്തപുരം : ലഹരിക്കെതിരെ
യുവജനങ്ങൾ
കർമ്മനിരതരാകണമെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡൻറ്
കടകംപള്ളി സുകു.
പാപ്പനംകോട് സത്യൻ നഗറിൽ ലഹരിക്കെതിരെ
പ്രതിജ്ഞ യോഗം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസമൂഹത്തെ കാർന്നുതിന്നുന്ന
ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും തലമുറയോടുള്ള കടപ്പാട് ആണെന്നും ഈ തിന്മയെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാനുള്ള ഉത്തരവാദിത്വം നാം നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പ്രതിജ്ഞാവാചകം
ജില്ലാ സെക്രട്ടറി പ്രഭ ടീച്ചർ ചൊല്ലിക്കൊടുത്തു.
ജില്ലാ പ്രസിഡൻറ് ശരൺ ജെ നായർ, സംസ്ഥാന ട്രഷറർ
പ്രദീപ് കരുണാകര പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി
ലതാ മേനോൻ, ദീപു രാധാകൃഷ്ണൻ, പ്രകാശ് കുമാർ, അഡ്വക്കേറ്റ് സുജാ ലക്ഷ്മി, ഗോപാലകൃഷ്ണൻ,
പനവൂർ ഹസൻ, സിയാദ് കരീം, ഷിബുലാൽ, ചെമ്പകശ്ശേരി ചന്ദ്രബാബു , എസ്.പി മുഹമ്മദ്, ക്ലിൻറ് ആർ. പി, ജിജു , ജെ.പി ജോളി തുടങ്ങിയ നേതാക്കൾ ലഹരിക്കെതിരെ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *