കേരളത്തില്‍ നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്രിവാള്‍; ഭരണം പിടിക്കുമെന്ന് അവകാശവാദം
കേരളത്തില്‍ നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്രിവാള്‍; ഭരണം പിടിക്കുമെന്ന് അവകാശവാദം
കൊച്ചി:ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച കൊച്ചിയിലെത്തി. കിഴക്കമ്പലത്ത് നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടി ട്വന്‍റി ട്വന്‍റിയുമായി സഖ്യം പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്നാണ് പുതിയ സഖ്യത്തിന് പേരിട്ടിരിക്കുന്നത്.
വേദിയില്‍ ട്വന്‍റി ട്വന്‍റി നേതാവായ കിറ്റെക്സിന്‍റെ സാബുവും അരവിന്ദ് കെജ്രിവാളും കൈകോര്‍ത്ത് പിടിച്ചാണ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്‍റി ട്വന്‍റിക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞു. വാര്‍ഡും പഞ്ചായത്തും പിടിച്ച് നിയമസഭാ പ്രവേശം നടത്തുക എന്നതായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ തന്ത്രം.
പഞ്ചാബും ഡല്‍ഹിയും പിടിക്കാമെങ്കില്‍ കേരളത്തിലും ആം ആദ്മി വരുമെന്ന് കെജ്രിവാള്‍ പറഞ്ഞു. സൗജന്യ വൈദ്യുതി ദല്‍ഹിയില്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനാല്‍ അവിടുത്തെ ഇന്‍വേര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടിയെന്നും കെജ്രിവാള‍് പറഞ്ഞു.