കോട്ടയത്ത് ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.
കോട്ടയത്ത് ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാരിത്താസിന് സമീപമുള്ള ബാറിന് മുമ്പിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
നെഞ്ചിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ 4 മണിയോടെ മരിച്ചു.
അക്രമി കോട്ടയം പാറമ്പുഴ സ്വദേശി ജിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘർഷം കണ്ടു ഓടിയെത്തി ശ്യാമ പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചതും.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.