ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവന് മൂന്ന് വർഷം തടവും കോടതി വിധിച്ചു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിൽ എത്തിയിരുന്നു. ഇവരെ ജഡ്ജി കോടതി മുറിക്കുള്ളിലേക്ക് വിളിപ്പിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധ ശ്രമം തെളിഞ്ഞെന്നും കോടതി പറഞ്ഞു. അവശനിലയിൽ ആശുപത്രിയിൽ കിടക്കുമ്പോഴും ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ ആണ് കോളിളക്കമുണ്ടാക്കിയ കേസില്‍ വിധി പറഞ്ഞത്.