മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി.ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും

Spread the love

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടന്ന ജനകീയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും ക്യാംപിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ തിരച്ചിലിൽ പങ്കെടുത്തു. ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും. ഇന്നലെ അട്ടമല ഭാഗത്തു നടന്ന തിരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടം വിശദ പരിശോധനയ്ക്ക് അയച്ചു.

ക്യാംപിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയെന്നും നൂറോളം വീടുകൾ പുനരധിവാസത്തിനു നൽകാമെന്ന് ഉടമകൾ സന്നദ്ധത അറിയിച്ചതായും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാംപുകളിലായി 18 സംഘങ്ങൾ സർവേ നടപടികളിലാണ്. ഏതു പഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാംപിൽ കഴിയുന്നവർക്കു തീരുമാനിക്കാം. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷാകർത്താവായി നിയോഗിച്ചു കൊണ്ടായിരിക്കും ബന്ധുക്കൾ മരിച്ചു തനിച്ചായിപ്പോയവരെ പുനരധിവസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *