കെപിസിസി പ്രസിഡന്റായി കെ സുധാകരന് നാളെ ചുമതലയേല്‍ക്കും
തിരുവനന്തപുരം| കെപിസിസി പ്രസിഡന്റായി കെ സുധാകരന് നാളെ ചുമതലയേല്‍ക്കും. സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെയാണ് ചുമതലയേല്‍ക്കാന്‍ ഹൈക്കമാന്റ് അനുമതി നല്‍കിയത്. നാളെ 10 മണിയ്ക്കാണ് ചുമതലയേല്‍ക്കുക. താന്‍ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നും ഏത് സമയത്തും സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കെ സുധാകരന് നേരത്തെ പ്രതികരിച്ചിരുന്നു. ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും കെ സുധാകരന് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ലെന്നും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാര്‍ട്ടയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു.