സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.അതേ സമയം ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ഉണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. അതേ സമയം ഇത്തവണ മേയ് മാസത്തിലെ വേനൽ മഴയിൽ ആദ്യമായി സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തീയതി വയനാട് ജില്ലയിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *