കേരള കോൺഗ്രസിൽ മാരത്തോൺ രാജി തുടരുന്നു ഇന്ന് രാജിവെച്ചത് വൈസ് ചെയർമാൻ

Spread the love

കോട്ടയം :കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ വീണ്ടും രാജി – പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.സി ചാണ്ടി മാസ്റ്റർ രാജി വച്ചു    കർഷകർക്ക് വേണ്ടി എന്ന നയ തീരുമാനത്തോടെ ആരംഭിച്ച പാർട്ടി ഇന്ന് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്ന കാര്യത്തിൽ നിഷ്ക്രിയമാണെന്ന് അദ്ദേഹം ആരോപിച്ചു.

 

അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെയും, അപു ജോസഫിന്റെയും നീക്കങ്ങളും, തീരുമാനങ്ങളും നടപ്പാക്കുന്നു എന്നതല്ലാതെ പാർട്ടി ചെയർമാൻ പി. ജെ ജോസഫ് നിസ്സഹായകനാണെന്നും വി.സി. ചാണ്ടി മാസ്റ്റർ കോട്ടയത്തെ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

 

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വി.സി. ചാണ്ടി മാസ്റ്റർ

സംസ്ഥാന കമ്മിറ്റി അംഗം, പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, 1991 മുതൽ 15 വർഷം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി ഉന്നതാ അധികാര സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന സീനിയർ വൈസ് ചെയർമാനായി രണ്ടാം വട്ടവും പ്രവർത്തിച്ചു വരവെയാണ് രാജി.

Leave a Reply

Your email address will not be published. Required fields are marked *