സജി മഞ്ഞകടമ്പൻ പുതിയ കേരള കോൺഗ്രസ് രൂപീകരിച്ച എൻഡിഎയിലേക്ക്
കോട്ടയം: കെ.എം മാണി എന്ന രാഷ്ട്രീയ ആചാര്യ നവേണ്ടി സ്ക്കൂൾ തലം മുതൽ മുദ്രാവാക്യം വിളിച്ച് രാഷ്ടീയം ആരംഭിച്ച യാ ളാ ണ് താനെന്ന് സജി മഞ്ഞക്കടമ്പിൽ .കോട്ടയം ദർശന ആ ഡിറ്റോറിയത്തിൽ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു സജി.
കേരളാ കോൺഗ്രസ് പിളർന്നപ്പോൾ ഉടനടി നിലപാട് പ്രഖ്യാപിച്ചയാളാണ് ഞാൻ. തരം പോലെ പ്രഖ്യാപിച്ചവർ ഇപ്പോൾ പാർട്ടി തലപ്പത്തുണ്ട്.
ഏറ്റുമാനൂർ സീറ്റ് ഞാൻ ആഗ്രഹിച്ചു പക്ഷെ ഇന്നലെ വരെ വള്ളം കളിച്ച പ്രിൻസ് ലൂക്കോസിന് അത് കൊടുക്കുകയാണ് മോൻസും കൂട്ടരും ചെയ്തത്.
ഫ്രാൻസിസ് ജോർജിനെ ഞാൻ കോട്ടയത്തേക്ക് സ്വാഗതം ചെയ്യുകയും കൂടെ പ്രവർത്തിക്കുകയും ചെയ്തു. പിന്നിട് അതും മോൻസ് വെട്ടി.ഫ്രാൻസിസ് ജോർജ് പിന്നീട് എന്നെ വിളിക്കാതെയായി. അതിൻ്റെ പിന്നിലും മോൻസിൻ്റെ കുത്സിത തന്ത്രമായിരുന്നു.
റബ്ബറിന് വേണ്ടി കടുത്തുരുത്തിയിൽ നിന്നും ലോംഗ് മാർച്ച് സംഘടിപ്പിച്ചപ്പോൾ രണ്ട് സ്ഥലത്ത് 50 പേരിൽ താഴെയായിരുന്നു.രണ്ട് സ്ഥലത്ത് മോൻസ് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പോയി .ആ ലോംഗ് മാർച്ചും പൊട്ടി പാളീസായി. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമം തുടങ്ങിയതിനാലാണ് ഞാൻ ആ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകും .