യു എ ഇയില്‍ കനത്ത മഴ; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി
യു എ ഇയില്‍ കനത്ത മഴ; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി
യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്.
മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴയില്‍ ദുബായ് ടെര്‍മിനലിലെ സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍വീസുകള്‍ റദ്ദാക്കിയത്. മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
അതേസമയം യുഎഇയില്‍ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ അല്‍ ഐനില്‍ മാത്രമാണ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേര്‍ട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. അജ്മാന്, റാസല്‍ ഖൈമ, ഷാര്‍ജ എന്നിവിടങ്ങളില്‍ നേരിയ മഴയാണുള്ളത്.