യുഡിഎഫിന്റെ ഇലക്ഷൻ പ്രവർത്തനങ്ങളിലെ വിവിധ വീഴ്ചകൾ പുറത്തുവരുന്നു
ഉരുക്ക് കോട്ടയെന്നുള്ള അമിത ആത്മവിശ്വാസമോ… “മകൻ ചത്താലും മരുമോളുടെ കണ്ണീര് കണ്ടാൽ മതി” യെന്ന രീതിയിൽ കോട്ടയത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. കാടടച്ച് നടത്തുന്ന പ്രചരണങ്ങൾ പുറംലോകമറിയുന്നില്ല.. മാധ്യമപ്രവർത്തകർക്ക് വാർത്തകൾ നൽകുവാനും കുറ്റമറ്റ സംവിധാനമില്ലെന്നും ആക്ഷേപം കോട്ടയം: കോട്ടയം ജില്ലാ യുഡിഎഫ് ചെയർമാനും ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പന്റെ രാജിക്ക് പിന്നാലെ യുഡിഎഫിന്റെ ഇലക്ഷൻ പ്രവർത്തനങ്ങളിലെ വിവിധ വീഴ്ചകൾ പുറത്തുവരുന്നു. ഖദർ വസ്ത്രത്തിന്റെ പേരിൽ പാർട്ടിയിൽ സ്ഥാനമുള്ള പൊതുരംഗവുമായി അധികം ബന്ധമില്ലാത്തവരും വിവിധ കമ്മറ്റികളിൽ കടന്നുകൂടിയതായി ആക്ഷേപമുണ്ട്. മികച്ച സംഘാടകനായ സ്ഥാനാർത്ഥിയുടെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റിനെ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ഒതുക്കിയത് പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെങ്കിൽ ഇതര കമ്മറ്റികളിൽ ജനങ്ങളുമായി ബന്ധമില്ലാത്തവരെ ഭാരവാഹികൾ ആക്കിയത് എന്തിനെന്ന് ചോദ്യവും ഉയരുന്നുണ്ട്. കോട്ടയത്തെ മാധ്യമ മേഖലയുമായി ഒരു പരിചയമില്ലാത്തയാൾക്കാണ് മീഡിയയുടെ ചുമതല നൽകിയത്. കോട്ടയത്തെ എല്ലാ വിഭാഗം മാധ്യമപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പിൽ ഉൾപ്പെടുത്തിയവർക്ക് ആകട്ടെ ദിവസത്തെ മുഴുവൻ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഏകീകൃത രൂപത്തിൽ ഒരു വാർത്ത ലഭിക്കുന്നുമില്ല. സംസ്ഥാനത്തെ ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ നിർണയിച്ച് പോരാട്ടത്തിന് തുടക്കം കുറിച്ച കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ പകുതിയും പുറംലോകം അറിയുന്നില്ലെന്നുള്ള പരാതിയും പ്രവർത്തകർക്കുണ്ട്. മിനിമം കോട്ടയത്ത് എത്ര പത്രങ്ങൾ ഉണ്ടെന്നും പ്രതിനിധികൾ ഉണ്ടെന്നും അറിയുന്ന ആരെയെങ്കിലും ഈ പണി ഏൽപ്പിച്ചു കൂടായിരുന്നോ എന്ന് ചില മാധ്യമപ്രവർത്തകരും അടക്കം പറയുന്നുണ്ട്. യുഡിഎഫിലെ പ്രമുഖ കക്ഷിയുടെ മുഖപത്രത്തിന്റെ ബ്യൂറോ ചീഫിനെ ഓഫീസ് ഉദ്ഘാടനത്തിന്റെയന്ന് നേതാക്കളോട് പരാതി പറഞ്ഞതിന് ശേഷമാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. ഒരു പത്രത്തിന്റെ ബ്യൂറോ ചീഫ് ആയ കേരള കോൺഗ്രസ് പോഷക സംഘടനയുടെ ജില്ലാ ഭാരവാഹിയും ഒരു പത്രത്തിന്റെ ബ്യൂറോ ചീഫുമായ വ്യക്തി വാർത്തകൾക്കു വേണ്ടി ഗ്രൂപ്പിൽ ഉൾപ്പെടുത്തുവാൻ സംസ്ഥാന സെക്രട്ടറി മുഖേന മീഡിയ കൺവീനറോട് ബന്ധപ്പെട്ടപ്പോൾ ” എന്നെ ഒന്ന് വിളിക്കാൻ പറയു” എന്ന മറുപടിയാണത്രെ ലഭിച്ചത്