ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി
ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി
ഇസ്രയേലിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍. രാജ്യം അതീവ ജാഗ്രതയിലാണെന്നും എല്ലാക്കാര്യങ്ങളും നിരീക്ഷിക്കുന്നതായും ഇസ്രയേല്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഇസ്രയേലിന് പൂർണ പിന്തുണനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും പകരംവീട്ടുമെന്ന് ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു
https://chat.whatsapp.com/DvTCNqWzRRb7jaxVpYNqML