യു ഡി എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ച് സജി മഞ്ഞക്കടമ്പിൽ.
യു ഡി എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ച് സജി മഞ്ഞക്കടമ്പിൽ.ജോസഫ് ഗ്രൂപ്പ് ജില്ലാ ചെയർമാൻ സ്ഥാനവും രാജി വച്ചു. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നു സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.മോൻസ് ജോസഫ് എം എൽ എ തന്നെ അപമാനിക്കുന്നുവെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.കേരള കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു .പി. ജെ ജോസഫുമായി അഭിപ്രായ ഭിന്നത ഇല്ല എന്നും മോൻസ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ പി. ജെ ജോസഫിനും മുകളിൽ ആണ് മോൻസ് ജോസഫെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.