റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു.

Spread the love

റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു.

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ.അരി വിതരണവും, മസ്റ്ററിംഗും ഒരുമിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മഞ്ഞ നിറമുളള കാർഡുകാർക്ക് സാദ്ധ്യമായാൽ മസ്റ്ററിംഗ് നടത്താമെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ പല റേഷൻ കടകളിലായി നൂറ് കണക്കിനാളുകളാണ് മസ്റ്ററിംഗ് നടത്തുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴത്തെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.റേഷൻ വിതരണം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാറ്റി വച്ചാണ് മസ്റ്ററിംഗ് നടത്താൻ തീരുമാനിച്ചത്.റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് ഇന്ന് രാവിലെ മുതൽ മുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *