നിരോധിത മേഖലയായ ​ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Spread the love

കൊച്ചി: ട്രെൻഡിങ് സിനിമയായ മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ നിരോധിത മേഖലയായ ​ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് റാണിപേട്ട് സ്വദേശികളായ എസ്.വിജയ്(24), പി.ഭരത്(24), പി.രഞ്ജിത്ത്കുമാര്‍(24) എന്നിവരെ അറസ്റ്റ് ചെയ്തത്.

ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത്. വിവരം അറിഞ്ഞയുടൻ ഫോറസ്​റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *