മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോസമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോസമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെ.വി.തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് സുധാകരൻ പറഞ്ഞു.
കൺവൻഷനിൽ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പിണറായി വികസന നായകനെന്നും പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായിക്ക് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കെ.വി.തോമസിനെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. നേരത്തെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനായി പ്രചാരണരംഗത്തിറ ങ്ങുമെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു