പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിൽ പുലിയെന്ന സംശയിക്കുന്ന ജീവിയെ കണ്ടു . സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിൽ പുലിയെന്ന സംശയിക്കുന്ന ജീവിയെ കണ്ടു . സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
മുണ്ടക്കയം: പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിൽ പുലിയെന്ന സംശയിക്കുന്ന ജീവിയെ കണ്ടായി അഭ്യൂഹം. ഇതോടുകൂടി പാഞ്ചാലിമേട്ടിൽ എത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടുകാരിൽ ചിലരാണ് പാഞ്ചാലിമേട്ടിലെ പുൽമേട്ടിൽ കൂടി നടന്നു പോകുന്ന പുലിയുടേതെന്നു കരുതുന്ന ജീവിയെ കണ്ടത്. ഇവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തി. ഇതിനുമുമ്പും പാഞ്ചാലിമേട്ടിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിൽ താൽക്കാലികമായി പ്രവേശനം രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്