കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു
കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു.
അപകടം യാത്ര ചെയ്ത് എത്തിയ അതേ ബസ് ഇടിച്ച്..
കോട്ടയം :കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (34) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 8.30ഓടെ യാണ് സംഭവം.കറുകച്ചാൽ ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സാജു ബേക്കറി ഉടമ സാജുവിൻ്റെ മകളാണ്.
രാവിലെ കടയിലേക്ക് എത്തുന്നതിനായി കോട്ടയം കാവനാൽകടവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കയറി കറുകച്ചാൽ സ്റ്റാൻ്റിൽ ഇറങ്ങി.
തുടർന്ന് ഇതേ ബസ് പാർക്കിംങിനായി മുന്നോട്ട് എടുക്കുമ്പോഴാണ് ബസിനെ മുറിച്ച് കടന്ന് നടന്നു പോകുകയായിരുന്ന അൻസുവിനെ ഇടിച്ചത്.ഉടൻതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചു.തലയിടിച്ചുണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കറുകച്ചാൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.