കോഴിക്കോട്അ തിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു.

Spread the love

കോഴിക്കോട്∙ വളയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. മൃതദേഹം നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. വളയം – കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികൾ. മദ്യ ലഹരിയിലാണ് അക്രമം നടന്നതെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *