മൂന്നാം സീറ്റ് വേണം, തീരുമാനം നാളെത്തന്നെ ആകണം: മുസ്ലീം ലീഗ്

Spread the love

മൂന്നാം സീറ്റ് വേണം, തീരുമാനം നാളെത്തന്നെ ആകണം: മുസ്ലീം ലീഗ്

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റില്‍ നിലപാട് കടുപ്പിച്ച മുസ്ലീം ലീഗ്. മൂന്നാം സീറ്റില്‍ നാളെ നടക്കുന്ന കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. നാളെത്തന്നെ തീരുമാനം ആകണം. ഇടതുമുന്നണിയും എന്‍ഡിഎ മുന്നണിയും സീറ്റ് വിഭജനം പൂര്‍ത്തിയായ സാഹചര്യത്തില്‍ യുഡിഎഫില്‍ സീറ്റ് വിഭജനം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.

ലോക്‌സഭയിലേക്ക് മൂന്ന് സീറ്റ് ലീഗിന് ലഭിക്കും. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. കേരളത്തില്‍ ഏതുമണ്ഡലത്തിലും അവകാശമുന്നയിക്കാന്‍ ലീഗിന് കഴിയും. ലീഗിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് വിശ്വാസം. ഇടതു നേതാക്കള്‍ക്കുള്ള മറുപടി തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നല്‍കാമെന്നും സലാം പറഞ്ഞു.

മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് ഗൗരവത്തോടെ പരിഗണിക്കാത്തതും ഉഭയകക്ഷി ചര്‍ച്ചകളില്‍ തീരുമാനം വൈകുന്നതും ലീഗിനെ നീരസപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് തീരുമാനം വൈകുകയാണെങ്കില്‍ ഉചിതമായ നിലപാട് സ്വീകരിക്കാമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *