ഓൺലൈൻ ന്യൂസ് ചാനലായ കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തു.

Spread the love

കല്‍പ്പറ്റ: ഓൺലൈൻ ന്യൂസ് ചാനലായ കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.
ഫെബ്രുവരി 16 ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഐപിസി 153 എ പ്രകാരം വയനാട് സൈബര്‍ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ ഇട്ടതോടെ വീഡിയോ നീക്കം ചെയ്തു.
വയനാട് ഇസ്ലാമിക് ഗ്രാമമാണെന്നും മലേഷ്യയില്‍ നിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐഎസ് പണം പിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രചാരണം. ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാവുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍ പ്രചാരണം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് സ്വമേധയാ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *