ഫ്രാൻസിസ് ജോർജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി
ഫ്രാൻസിസ് ജോർജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി
കോട്ടയം :കോട്ടയത്ത് യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.
കേരളാ കോൺഗ്രസ് (ജോസഫ്) ൻ്റെ ഫ്രാൻസിസ് ജോർജ് ആണ് യു ഡി എഫ് സ്ഥാനാർത്ഥി.
കേരള കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
1999 ലും 2004 ലും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും മുമ്പ് ഫ്രാൻസിന് ജോർജ് വിജയിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ നേരിട്ടുള്ള പോരാട്ടമെന്നതും ഇനി കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കും.
കേരള കോൺഗ്രസ് (എം) പ്രതിനിധി തോമസ് ചാഴിക്കാടനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.