പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി.

Spread the love

പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി.

പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം.

ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദരീപുത്രൻ ​ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് മരിച്ചത്.

​ഗൗതമിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.

പിന്നീട് അനിൽകുമാറിന്റെയും നിരജ്ഞനയുടെയും മൃതദേഹം ലഭിച്ചു.

സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *