5 ഭാര്യമാരും ഗര്‍ഭിണികള്‍; ഒന്നിച്ച് എല്ലാവര്ക്കും ‘ബേബി ഷവര്‍’ നടത്തി യുവാവ്
5 ഭാര്യമാരും ഗര്‍ഭിണികള്‍; ഒന്നിച്ച് എല്ലാവര്ക്കും ‘ബേബി ഷവര്‍’ നടത്തി യുവാവ്
ഗര്‍ഭിണിമാരായ തന്റെ അഞ്ച് ഭാര്യമാരുടെയും ബേബി ഷവര്‍ ആഘോഷം ഒന്നിച്ച് നടത്തി യുവാവ്. ന്യൂയോര്‍ക്ക് സ്വദേശിയായ സെഡി വില്‍ എന്ന 22കാരനാണ് ഈ വ്യത്യസ്തമായ പാര്‍ട്ടി നടത്തിയത്.Baby Shower For 5 Pregnant Wives
സെഡിയുടെ ഭാര്യമാരിലൊരാളായ ലിസി ആഷ്ലി ടിക് ടോക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്വീൻസില്‍ വച്ച് സംഘടിപ്പിച്ച പാർട്ടിയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. വിഡിയോയില്‍ ബോണി ബി, കെയ് മെറി, ജൈലിൻ വില, ലൈൻല കലിഫ ഗല്ലേറ്റി എന്നിവരാണ് തനിക്കൊപ്പമുള്ളതെന്നും മറ്റ് ഗർഭിണികളെ ആഷ്ലി പരിചയപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ സുന്ദരമായ കുടുംബം എന്നും സെഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷ്ലി കുറിച്ചു. ഞങ്ങളുടെ കുഞ്ഞു ഡാഡിയെ ഞങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നു’വെന്നും ‘ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമെന്നും കുടുംബം ഇതംഗീകരിച്ചിട്ടുണ്ടെന്നും’ അവര്‍ വെളിപ്പെടുത്തി.