പീരുമേട്ടില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച ബേക്കറി കടയിലെ ജീവനക്കാരന് അറസ്റ്റില്‍
ഇടുക്കി: സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച ബേക്കറി കടയിലെ ജീവനക്കാരന് അറസ്റ്റില്‍. പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്. ഇടുക്കിയിലെ പീരുമേട്ടിൽ ജ്യൂസ് വാങ്ങാൻ ബേക്കറിയിൽ എത്തിയ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച കേസിലാണ് കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തത്.
പീരുമേട് ടൗണിൽ ചീരൻ ജോലി ചെയ്യുന്ന കടയിൽ വല്യമ്മക്ക് ഒപ്പമാണ് കുട്ടിയെത്തിയത്. ജ്യൂസ് ആവശ്യപ്പെട്ടപ്പോൾ ഇത് നൽകാനായി ഫ്രിഡ്ജിന് സമീപമെത്തിയപ്പോൾ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.