ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ചങ്ങനാശ്ശേരി: മാടപ്പള്ളി പൻപുഴയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
മാടപ്പള്ളി പൊൻപുഴ അറയ്ക്കൽ വീട്ടിൽ സിജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ സിജിയുടെ ഭർത്താവ് മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷ് ജോസഫ് പോലീസ് കസ്റ്റഡിയിലായി.വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഇവരുടെ വീടിന് സമീപത്തുനിന്ന് ഒച്ചയും ബഹളവും കേട്ടതോടെ നാട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ സിജിയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം തൃക്കൊടിത്താനം പോലീസിൽ അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം സംഭവ സ്ഥലത്ത് നിന്നും നീക്കി. സനീഷിന്റെ രണ്ടാം ഭാര്യയാണ് സിജി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണം.