ബസുകളുടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്റ്റേജ് ക്യാരേജായി ഓടാനുള്ള ലൈസൻസല്ലെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: ബസുകളുടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്റ്റേജ് ക്യാരേജായി ഓടാനുള്ള ലൈസൻസല്ലെന്ന് ഹൈക്കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ സ്റ്റേജ് ക്യാരേജായി സർവീസ് നടത്തുന്നത് നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമലംഘനമുണ്ടായാൽ പിഴ ഈടാക്കാമെന്നും കൊല്ലം സ്വദേശികളായ ബസുടമകളുടെ ഹർജി പരി​ഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി.

കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ബസ്സുടമകളാണ് മോട്ടോർ വാഹനവകുപ്പ് പിഴയീടാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന് പിഴയീടാക്കാമെന്നും ഉത്തരവിൽ പറയുന്നു.

റോബിൻ ബസ്സിനും റോബിന്റെ പാത പിന്തുടർന്ന മറ്റു ബസ്സുകൾക്കും പുതിയ ഉത്തരവ് തിരിച്ചടിയാവും. അതിനിടെ റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ചെക്ക് കേസിൽ കോടതി ജാമ്യമനുവദിച്ചു. 2012-ലെ വണ്ടിച്ചെക്കു കേസിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഗിരീഷിനെ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് അറസ്റ്റുചെയ്തതിരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *