കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം.

Spread the love

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ​ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആണ് ധിഷ്ണ എന്ന പേരിൽ ഫെസ്റ്റ് നടത്തിയത്.

15 വിദ്യാ‍ർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ​ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നുവെന്നും ഇതോടെ ആളുകൾ മേൽക്കുമേൽ വീഴുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളിലൊരാൾ  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *