മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

Spread the love

കോട്ടയം: മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. പാലാ വള്ളിച്ചിറയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. ഇരുവരും തമ്മിൽ നേരത്തെയും ഇത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്.

ഇന്ന് രാവിലെ വാക്കുതർക്കം ഉണ്ടാവുകയും ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. സ്ഥലത്ത് പാലാ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *