സംശയരോഗം; വയനാട്ടിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, പൊലീസിനുമുന്നിൽ കീഴടങ്ങി യുവാവ്
മാനന്തവാടി: ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. വയനാട് വെണ്ണിയോട് സ്വദേശി കൊളവയൽ വീട്ടിൽ മുകേഷ് ആണ് ഭാര്യ അനീഷയെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ഭാര്യയെ വെട്ടിക്കൊന്ന വിവരം പൊലീസിലറിയിച്ചതും മുകേഷ് തന്നെയാണ്. മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി മുകേഷ് മദ്യലഹരിയിലായിരുന്നതിനാൽ ബുധനാഴ്ച രാവിലെ വിശദമായി ചോദ്യം ചെയ്യും. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.