ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ പീഡിപ്പിച്ചു

Spread the love

ആലുവയിൽ വീണ്ടും അതിഥി തൊഴിലാളി കുട്ടിയെ പീഡിപ്പിച്ചു.

ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് കുട്ടിയെ സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു

രക്തം വാര്‍ന്നൊഴുകി നഗ്നയായ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പിന്നീട് സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുട്ടി അപകടനില തരണം ചെയ്തു

ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി.

സമീപത്തെ സി സി ടിവികളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്
അതിഥി തൊഴിലാളിയാണ് പ്രതിയെന്ന് കരുതുന്നു.

അസമയത്ത് കുട്ടിയുമായി പോകുന്നത് അവ്യക്തമായി കണ്ട സമീപവാസി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉടൻ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്.

കുട്ടിയുമായി നാട്ടുകാർ എത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലാത്ത കാര്യം വീട്ടുകാർ അറിയുന്നത്.

പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം.

ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *