ഇന്ന് ശ്രീകൃഷ്ണജയന്തി നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും….
ഇന്ന് ശ്രീകൃഷ്ണജയന്തി. പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമായി ഒരു ജന്മാഷ്ടമി കൂടി. നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിന്റെ ആഘോഷത്തിലാണ്. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനയും നടന്നു.
നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം അണിനിരക്കുന്ന വർണശബളമായ ഘോഷയാത്രകൾ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഘോഷയാത്രയിൽ അവതാരകഥകളുടെ ദൃശ്യാവിഷ്കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, ഭജനസംഘങ്ങൾ അകമ്പടിയാകും.
ഈ ദിവസം പൂജകള്‍ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും വളരെ ഉത്തമമായാണ് കരുതപ്പെടുന്നത്. ജന്മാഷ്ടമി ദിനം വ്രതം അനുഷ്ഠിച്ചാൽ പാപമോക്ഷവും ഐശ്വര്യലബ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം. ഇന്നത്തെ കൃഷ്ണപൂജയ്ക്കും അതീവ പ്രധാന്യമാണ് നൽകിവരുന്നത്.