തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി 30 പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം :പള്ളിച്ചൽ പാരൂർക്കുഴിയിൽ അടച്ചിട്ട കടയിലേയ്ക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബസാണ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു. പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
തിരുവനന്തപുരത്തുനിന്നും നാഗർകോവിലിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. കട അവധിയായതിനാൽ വൻദുരന്തമാണ് ഒഴിവായത്. പരുക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.