ഇന്ന് ഉത്രാടം. ഓണത്തിന് അവസാനവട്ട ഒരുക്കങ്ങളുമായി മലയാളികൾ.
ഇന്ന് ഉത്രാടം. ഓണത്തിന് അവസാനവട്ട ഒരുക്കങ്ങളുമായി മലയാളികൾ.
തിരുവോണത്തിന് ഒരുദിനം ബാക്കിനില്‍ക്കെ അടുക്കളയിലേക്കുള്ള പച്ചക്കറിയും പലവ്യജ്ഞനങ്ങളും എത്തിക്കാനുള്ള ഓട്ടത്തിലാണ് ഉത്രാടദിനത്തില്‍ ഓരോ കുടുംബവും.
അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലായിരിക്കും മലയാളി. ആ ഓട്ടത്തിന് അല്പം വേഗം കൂടുന്ന ദിനമാണ് ഉത്രാടം. കാണം വിറ്റും ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വിലക്കയറ്റമൊക്കെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചെങ്കിലും ഓണാഘോഷത്തില്‍ പിന്നോട്ട് പോകാൻ മലയാളി ഒരുക്കമല്ല.
തുണിക്കടയിലും പച്ചക്കറി കടയിലും കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ നീണ്ട നിരകാണാം. ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം. ഓണം കളറാക്കാനുള്ള എല്ലാം ഒരുക്കങ്ങളും മലയാളിക്ക് ഏറെക്കുറെ സെറ്റായി കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകള്‍ സദ്യയൊരുക്കാനും പുത്തൻകോടിയുടുക്കാനുമുള്ളതാണ്.