തിരുവനന്തപുരത്ത് അച്ഛനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം മകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരത്ത് അച്ഛനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം മകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോത്തന്‍കോടാണ് സംഭവം നടന്നത്. വൃക്ക രോഗിയായ പിതാവിനെയാണ് പത്താംക്ലാസുകാരനായ മകന് കൊല്ലാന്‍ ശ്രമിച്ചത്. ഇതിന് ശേഷം മകന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് മകന് ശ്രമിച്ചത്. കൂട്ടുകാരന്റെ സഹായത്തോടെയായിരുന്നു കൊലപാതക ശ്രമം. അച്ഛന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വായില്‍ തുണി തിരുകി. സംഭവത്തിന് ശേഷം കൗമാരക്കാരന് വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.