താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി പരാതി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തി നുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപ്രതി യിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയതായി പരാതി
കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വർഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്ന തിനിടെ സതിയമ്മ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് സതിയമ്മ ജോലി ചെയ്യുന്ന മൃഗാശുപത്രി.
കുടുംബശ്രീയിൽ നിന്നാണ് സതിയമ്മയെ ജോലിക്കെടുത്തതും ഇവരുടെ ജോലി കാലാവധി അവസാനിച്ചതിനാലാണ് പുതിയ ആളെ എടുത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം